- Details
- Written by: Samji
- Category: Blogs
- Hits: 3580
ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം
പാവമാമെന്നെ നീ കാക്കുമാറാകണം
എന്നുള്ളില്‍ ഭക്തിയുണ്ടാക്കുമാറാകണം
നിന്നെ ഞാനെന്നുമേ കാണുമാറാകണം
നേര്‍വഴിക്കെന്നെ നീ കൊണ്ടുപോയീടണം
നേര്‍വരും സങ്കടം ഭസ്മമായീടണം
ദുഷ്ടസംസര്‍ഗം വരാതെയായീടണം
ശിഷ്ടരായുള്ളവര്‍ തോഴരായീടണം
നല്ല കാര്യങ്ങളില്‍ പ്രേമമുണ്ടാവണം
നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാവണം
കൃത്യങ്ങള്‍ ചെയ്യുവാന്‍ ശ്രദ്ധയുണ്ടാവണം
സത്യം പറഞ്ഞിടാന്‍ ശക്തിയുണ്ടാവണം
പന്തളം കേരളവര്‍മ്മ എഴുതിയ സര്‍വ്വമതപ്രാര്‍ത്ഥന
പണ്ട് സ്കുളില്‍ പഠിച്ചപ്പോള്‍ കേട്ടാതാ ..ഇപ്പൊഴാ ഈ വരികളുടെ ഒരു സൗന്ദര്യം ശ്രദ്ധിക്കുന്നത്
സാംജി സി സാമുവല്‍
- Details
- Category: Blogs
- Hits: 3791
നാടിന്റെ സ്വാതന്ത്രത്തിനു വേണ്ടിയുള്ള മഹാസമരത്തില്‍ രക്തവും ജീവനും നല്കിയ അറിയപ്പെടുന്നവരും അല്ലാത്തവരുമായ ധീരദേശാഭിമാനികള്‍ സ്വാതന്ത്രത്തുനുവേണ്ടി അനുഭവിച്ച ത്യാഗത്തിന്റെ തീഷ്ണമുഖം സ്വാതന്ത്ര ഇന്ത്യയില്‍ ജനിച്ചുവീഴാന്‍
ഭാഗ്യം ലഭിച്ച നാം തിരിച്ചറിയണം. നിരന്തരമായ ജാഗ്രതയിലൂടെ സ്വാഗതവും പരമാധികാരവും കാത്തുസൂക്ഷിക്കലാണ് ഇവര്ക്കുനല്കാവുന്ന ആദരവ്....
എല്ലവര്‍ക്കും സ്വാതന്ത്രദിനാശംസകള്‍....
------------------------------------------------