കാനഡയിലെ ഭരണ കക്ഷിയായ പ്രോഗ്രെസ്സിവ് കന്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ പോഷക സംഘടനയായ ഔട്ട് റീച്ചിന്റെ പ്രൊവിന്‍ഷിയല്‍ സെക്രട്ടറിയായി ഫാദര്‍ ഡാനിയേല്‍ പുല്ലേലില്‍ തെരഞ്ഞെടുക്കപ്പെട്ടു. ഫോക്കാന റീജിണല്‍ വൈസ് പ്രസിഡന്റു കൂടിയായ ഫാദര്‍ ഡാനിയേല്‍ പുല്ലേലില്‍ ടോറന്റോ മലയാളീ സമാജം എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ മാനേജിംഗ് കമ്മിറ്റി മെമ്പര്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. കെ.എസ്.യു മുന്‍ താലുക്ക് സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ല സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് .ഇപ്പോള്‍ റോച്ചെസ്റ്റര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരിയാണ്.
ഫാദര്‍ ഡാനിയേല്‍ പുല്ലേലില്‍ തെരഞ്ഞെടുക്കപ്പെട്ടു
- Details
- Written by: Samji
- Category: Latest News
- Hits: 2104