ഉദ്വേഗം നിറഞ്ഞ കലാശപ്പോരില്‍ സിംഹളപ്പടയെ തോല്‍പിച്ച് ഇന്ത്യ ക്രിക്കറ്റ് ലോകകപ്പിന്റെ കനക കിരീടം തൊട്ടു. പത്ത് പന്ത് ബാക്കി നില്‍ക്കെ ആറു വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ പൊരുതി നേടിയത്. 97 റണ്‍സെടുത്ത ഗൌതം ഗംഭീറിന്റെയും പുറത്താവാതെ 91 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോണിയുടെയും തകര്‍പ്പന്‍ പ്രകടനമാണ് സിംഹളവീര്യം തകര്‍ക്കാന്‍ ഇന്ത്യയെ സഹായിച്ചത്.
മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ മല്‍സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റിന് 274 റണ്‍സെടുത്തു. സെഞ്ച്വറി നേടിയ മഹേല ജയവര്‍ധനയുടെ ഉജ്ജ്വല ബാറ്റിങ്ങിന്റെ മികവിലാണ് ലങ്ക മെച്ചപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്തിയത്.
മല്‍സരത്തിന്റെ തുടക്കത്തില്‍ മെല്ലെത്തുടങ്ങിയ ശ്രീലങ്ക ജയവര്‍ധന(103 നോട്ടൌട്ട്) എത്തിയതോടെ സ്കോറിങ്ങിന്റെ വേഗം കൂട്ടുകയായിരുന്നു. സ്കോര്‍ 17 ലെത്തി നില്‍ക്കെ ആദ്യ വിക്കറ്റ് നഷ്ടമായ ലങ്കക്ക് 60 റണ്‍സെടുക്കുന്നതിനിടെ രണ്ടാമത്തെ വിക്കറ്റും നഷ്ടമായി. തുടര്‍ന്ന് മുന്നോട്ട് നീങ്ങിയ സ്കോര്‍ 122 ലെത്തിയപ്പോള്‍ യുവരാജ് സംഗക്കാരയെയും പുറത്താക്കി.
യുവരാജും സഹീര്‍ ഖാനും രണ്ട് വിക്കറ്റ് വീഴ്ത്തി.ഹര്‍ഭജന് ഒരു വിക്കറ്റ് ലഭിച്ചപ്പോള്‍ കുലശേഖരയെ ധോണി റണ്ണൌട്ടാക്കുകയായിരുന്നു.
സ്കോര്‍ : ശ്രീലങ്ക
തരംഗ (2), ദില്‍ഷാന്‍ (33), സംഗക്കാര (48), ജയവര്‍ധനെ (103 നോട്ടൌട്ട്), സമരവീര (21), കപുഗേദര(1), കുലശേഖര(32 റണ്‍ ഔട്ട്), പെരേറ (22 നോട്ടൌട്ട്), എക്സട്രാസ് (12)
ആകെ 274/ 6
ഇന്ത്യ
സെവാഗ് (0), സചിന്‍ (18), ഗംഭീര്‍ (97), കോഹ്ലി (35), ധോണി (91 നോട്ടൌട്ട്), യുവരാജ് സിങ്(21 നോട്ടൌട്ട്) ,എക്സട്രാസ് (15)ആകെ 277/4
Source: Madhayam