അറിവും ആനന്ദവും പങ്കുവെച്ച് നാനാത്വത്തില്‍ ഏകത്വമെന്ന സണ്‍ഷൈന്‍ സ്കൂള്‍ കലാസന്ധ്യ പെയ്തിറങ്ങി. സ്കൂള്‍ കുട്ടികളും വിവിധ കലാസാംസ്കാരിക സംഘടനയില്‍നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു. നൗറീനയുടെ ഖുറാന്‍ പാരായണത്തേടെയാണ് ആരംഭിച്ചത്. അഞ്ചാം ക്ലാസ് വിഭ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥനാഗാനവും ഷെറിന്‍ ക്രാസ്സേ, സമീറാ ജാമില്‍, തഹ്നിയത്ത് അഞ്ചു എന്നിവരുടെ നേത്യത്ത്വത്തില്‍ കെജി കുട്ടികളുടെ പരിപാടിയും അവതരിപ്പിച്ചു.
സ്കൂള്‍ ചെയര്‍മാര്‍ ജോണ്‍സണ്‍ കീപ്പള്ളില്‍ ഉദ്ഘാടനം ചെയ്തു. എം ഡി മാത്യൂ ജോസഫ് കളത്തില്‍പറമ്പില്‍ സംസാരിച്ചു.സണ്‍ഷൈന്‍ ലിറ്റ് ടു എന്‍ ലയിന്റെ ചതുര്‍മാസ വാര്‍ത്താ പത്രികയായ 'റെയ്സ്' ജോണ്‍സണ്‍ കീപ്പള്ളില്‍ ഐ ഐ എ സ് ദമാം മാനേജിങ് കമ്മിറ്റ് മെബര്‍ ജോണ്‍ തോമസ്സിന് നല്‍കി പ്രകാശനം ചെയ്തു.പി ജി സ് മേനോന്‍, സൈമ അഹമ്മദ് അന്‍വര്‍ , ഷെറിന്‍, ക്രാസ്റ്റെ എന്നിവരാണ് എഡിറ്റോറിയല്‍ അംഗങ്ങള്‍ .
ഡാന്‍സ് മാസ്റ്റര്‍ ലിജുവും കുട്ടികളും അവതരിപ്പിച്ച സംഘന്യത്തം ശ്രദ്ധേയമായി. ബോളീവുഡ് ഡാന്‍സും ഫാഷന്‍ ഷോയും ഉണ്‌ടായിരുന്നു.
പാകിസ്ഥാനി ഗായകര്‍ അവതരിപ്പിച്ച നാടന്‍ പാട്ടുകളും സിനിമാ ഗാനങ്ങളും ചടുല ന്യത്തചുവടുകളുമായി കുട്ടികള്‍ അവതരിപ്പിച്ച ബങ്കടയും ചടങ്ങിന് പുതിയ അനുഭവമായി.
യുവഗായകരായ സഞ്ജിനി വത്സന്‍ ,സുമേഷ്,സോമന്‍ മാഷ് എന്നിവരുടെ ലളിതഗാനം മനോഹരമായിരുന്നു. കലാസാംസ്കാരിക ഉത്തേജനത്തിനായി ശശി നാരായണന്റെയും ,മോഹന്ന്റെയും നേത്യത്ത്വത്തില്‍ ഭരതനാട്യം, ജയ്ഹോ ഊണത്തില്‍ ചിട്ടപ്പെടുത്തിയ സംഘന്യത്തം, മെഴുകുതിരി ന്യത്തം എന്നിവ അരങ്ങേറി.
പങ്കെടുത്ത എല്ലാ കലാകാരമ്നാര്‍ക്കും സര്‍ട്ടിഫിക്കറ്റ് സ്കൂള്‍ ഫൗണ്ടേഷന്‍ ദിനത്തോട് സനുബന്ധിച്ചു നടക്കുന്ന ചടങ്ങില്‍ നല്‍കുനെന്ന് സ്കൂള്‍ ഭാരവാഹികള്‍ അറിയിച്ചു. തുടര്‍ന്നും കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്നും അഡ്മിനിസ്ട്രേറ്റര്‍ പി ജി എസ് മേനോന്‍ അറിയിച്ചു. സണ്‍ ഷൈന്‍ ആഗോള ഗ്രമത്തില്‍ സംഗീതം, ന്യത്തം, വാദ്യേപകരണങ്ങള്‍, നാടകശാല, എന്നിവയുടെ ക്ലാസ്സുകളും നടത്തിവരുന്നു. അധ്യാപകരുടെ സംഘഗാനത്തോടെ സമ്മാപിച്ച കലാസന്ധ്യക്ക് ഹെഡ്മിസ്ട്രസ്സ് സൈമ അഹമ്മദ് അന്‍വര്‍, റിനി എബ്രഹാം എന്നിവര്‍ നേത്യത്ത്വം നല്‍കി. ഗണിത ശാസ്ത്ര വിഭാഗത്തിലെ അധ്യാപിക ഗജലക്ഷി നന്ദി പറഞ്ഞു