പരദേശി

ശ്രീകുട്ടന്‍

നിശക്കുമീതെ
സ്മ്യതിയുടെ
ശവപേടകവുമായി
അവള്‍
ചിലന്തികള്‍
ചിതറിയ വലയിലൂടെ
കീഴടങ്ങാത്ത നേരുകള്‍
ചുവപ്പിന്റെ ജനനം.

കൂടുമാറിയ പക്ഷികള്‍
നിദ്രയുലും കാവലിരിക്കുന്നു
മരിച്ച ചിത്തരോഗിയുടെ ഭാവം
സ്വപ്നത്തില്‍ കനക്കുന്നു.

ഭൂമി തണുക്കാനായി
ഒരു മഴയുമായി
കാലം പാടുപെടുന്നു
പരദേശിയാണവള്‍
കാണാപൂരങ്ങള്‍ കണ്ട്
അലയുന്നു....
  

ശ്രീക്കുട്ടന്‍ :-  വിലാസം: ശ്രീകുട്ടന്‍, ഭാരതീയം, മുതുകാട്ടുകര,നൂറനാട് പി.ഓ, ആലപ്പുഴ-690 504,ഫോണ്‍: 0479-2388817, 9447809815