തൊട്ടതെല്ലാം പൊന്നാക്കിയ ഗൂഗിളിള്‍, ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന സങ്കല്പ്പത്തെ ആകെ മാറ്റിമറിക്കാനൊരുങ്ങുന്നു. കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്ത് ഒരു ഓപ്പറേറ്റിംങ്ങ് സിസ്റ്റത്തില്‍ വന്ന് അവിടെ നിന്ന് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പികയും അപ്ലിക്കേഷനുകളും , ബ്രൗസര്‍ പ്രവര്‍ത്തിപ്പിച്ച് വെബ് അക്സസും ഒക്കെ ചെയ്യുന്ന ഇന്നത്തെ രീതിക്ക് ഒരു സമൂലമായ മാറ്റമാണ് ഗൂഗിളിള്‍ മുന്നോട്ട് വയ്ക്കുന്നത്. ബൂട്ട്ചെയ്ത് നേരെ വെബിലേക്ക് കടന്ന് അവിടെവച്ച് ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന പുതിയ സാങ്കേതികവിദ്യ. ഡെസ്ക്ടോപ്പ് കംപ്യൂട്ടറില്‍ തന്നെ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന പാരമ്പര്യ രീതിക്ക് പകരം നെറ്റ്‌വര്‍ക്കിങ് രംഗത്തെ വികസനം മുതലാക്കും വിധം വെബ് ബ്രൗസര്‍ അധിഷ്ഠിത രീതി.
മൈക്രോസോഫ്റ്റ് ഓഫിസ് പോലെ ഹാര്‍ഡ് ഡിസ്ക്ക് അധിഷ്ഠിത സോഫ്റ്റ്വെയറുകളില് നിന്നും ഭിന്നമായി ജിമെയില്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ ബ്രൗസര്‍ അധിഷ്ഠിത ആപ്ലിക്കേഷനുകള്‍ക്ക് ലഭ്യമാവുന്ന സ്വീകാര്യതയാണ് ഗൂഗിളിനെ ഇതിന് പ്രേരിപ്പിക്കുന്നതും. ബ്രോഡ്ബാന്‍ഡ് കണക്ഷനുകളിലൂടെ കമ്പനികളുടെ സെര്‍വറുകളുമായി നേരിട്ട് സംവദിക്കുന്നതും ഡാറ്റാ സംഭരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സെര്‍വര്‍ അധിഷ്ഠിതമാക്കുകയും ചെയ്യുന്ന പുത്തന്‍ സങ്കേതമായ ക്ലൗഡ് ബേസ്ഡ് കംപ്യൂട്ടിങ്ങിന് ഇത് ഏറെ ഉതകും. 2010 ല് പുറത്തിറങ്ങും എന്നു പ്രതീക്ഷിക്കുന്ന ഗൂഗിള്‍ ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ഇപ്പോഴത്തെ കമ്പ്യൂട്ടിംങ്ങ് സമ്പ്രദായത്തെ ആകെ മാറ്റിമറിച്ച് പുതിയ ഒരു സംസ്കാരത്തിന് തുടക്കമിടാന്‍ പോകുന്നത്. നിലവിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ വെബ് നിലവിലില്ലാതിരുന്ന കാലഘട്ടത്തിലെ സമ്പ്രദായങ്ങള്‍ പിന്തുടരുകയാണെന്നാണ് പുതിയ ഓപ്പറേറ്റിംങ്ങ് സിസ്റ്റം പുറത്തിറക്കുന്നതിന്റെ അടിസ്ഥാന കാരണമായി ഗൂഗിള്‍ വെക്തമാക്കുന്നത്. ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ നിര്‍മ്മാണത്തിലേക്ക് നയിച്ച ഘടകങ്ങളെ കുറിച്ച് കമ്പനി എക്സിക്യൂട്ടീവ് സുന്ദര്‍ പിഷായ്, ലിനസ് അപ്സണ്‍ എന്നിവരുടെ ബ്ലോഗില്‍ പറയുന്നു " കമ്പൂട്ടര്‍ ബൂട്ട് ചെയ്ത് ബ്രൗസര്‍ തുറക്കുന്നതുവരെയുള്ള സമയനഷ്ടം ഒഴിവാക്കി അതിവേഗത്തില്‍ ഇ-മെയില്‍ പരിശോധിക്കാന്‍ ജനം താല്പ്പര്യപ്പെടുന്നു.വാങ്ങിയ സമയത്ത് ഉണ്‌ടായിരുന്ന അതേ വേഗത്തില്‍ ഏല്ലാഇപ്പോഴും തന്റെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. കമ്പൂട്ടര്‍ തകരാര്‍ മൂലമോ ബാക്കപ്പ് ചെയാന്‍ മറന്നതുമൂലമേ തന്റെ സുപ്രധാന ഡേറ്റ നഷ്ടപ്പെടരുതെന്നും അത് എവിടെവച്ചും അക്സസ് ചെയ്യണമെന്നും അവര്‍ക്ക് അതിയായ ആഗ്രഹം ഉണ്‌ട്.അതിനെക്ക് ഉപരിയായി ഒരൊ പുതിയ ഹാര്‍ഡ് വെയര്‍ രംഗത്തെത്തുമ്പൊള്‍ അവയ്ക്ക് വേണ്‌ടി കമ്പൂട്ടര്‍ കോണ്‍ഫിഗര്‍ ചെയ്ത് വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുവാനോ സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകള്‍ക്കായി കാത്തിരിക്കുവാനോ അവര്‍ക്ക് തീരെ താല്പ്പര്യമില്ല."കമ്പൂട്ടിംഗിന്റെ പുതിയ മുഖവും അടിസ്ഥാനവും വെബ് ആണെന്ന് ഗൂഗിള്‍ നേരത്തെതന്നെ തിരിച്ചറിഞ്ഞിരുന്നു. കുറച്ചുകാലമായി അവരുടെ എല്ലാ ഗവേഷണങ്ങളും ഈ തിരിച്ചറിവിന്റെ അടിസ്ഥനത്തിലായിരുന്നു. ഈ ഗവേഷണങ്ങളുടെ അനന്തരഫമാണ് ഇപ്പോള്‍ ക്രോം ഒപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് കടന്നിരിക്കുന്നത്. ഇന്ന് ഏറെ പ്രചാരമാര്‍ജിച്ച നെറ്റ്ബുക്കുകളില്‍ വെബ് അടിസ്ഥാനമക്കി പ്രവര്‍ത്തിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമായിരിക്കും ക്രോം. X 86, ARM പ്രോസ്സറുകളെ ഇവ പിന്തുണക്കുകയും ചെയ്യും.
ആര്‍ക്കും ഉപയോഗിക്കാനാവുന്നതും യഥേഷ്ടം മാറ്റം വരുത്താനാവുന്നതുമായ തരത്തില് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയറായാവും ക്രോം രംഗത്തെത്തുക. ഓപ്പണ്‍സോഴ്സ് സ്റ്റാന്‍ഡേര്‍ഡ് പിന്തുടരുന്ന ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റം , ക്രോം വെബ് ബ്രൗസറും ലിനക്സ് കേണലും അടിസ്ഥാനമാക്കിയാണ് നിര്‍മ്മിക്കുന്നത്.വേഗം, ലാളിത്യം, സുരക്ഷ എന്നീ മാനദണ്ഡങ്ങള് മുന്‍നിര്‍ത്തിയായിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിക്കുക. ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങള് അടിമുടി മാറ്റുന്ന ഒന്നായിരിക്കും ഇതെന്നും ഗൂഗിള്‍ വ്യക്തമാക്കുന്നു.ഉപയോക്താക്കള്‍ക്ക് വൈറസുകളെ കുറിച്ചും മാല്‍വെയറുകളെ കുറിച്ചും സെക്യൂരിറ്റി അപ്ഡേറ്റിനെ കുറിച്ചും മറ്റും ആലോചിക്കേണ്ടി വരില്ല. കംപ്യൂട്ടറുകള് വാങ്ങുമ്പോള് ഹാര്‍ഡ്വെയറുകള്‍ ലഭ്യമാക്കുന്ന വേഗം കാലങ്ങളോളം നിലനിര്‍ത്താനും ഇതിലൂടെ കഴിയുമെന്നും ബ്ലോഗില്‍ വ്യക്തമാക്കുന്നു കൂടാതെ ആപ്ലിക്കേഷനുകളും അതിവേഗത്തില്‍ പ്രവര്‍ത്തിക്കും . കമ്പ്യൂട്ടറിന്റെ പഴക്കം ഈ വേഗത്തെ ബാധിക്കാനും ഇടയില്ല. അത്യാവശ്യ കാര്യങ്ങള്‍ ഭംഗിയായി ചെയ്യാന്‍ കഴിയുന്ന ലളിതമായ യൂസര്‍ ഇന്റര്ഫേസായിരികും ഇതിനുണ്‌ടാകുക. ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റം വിവിധ പാര്‍ട്ണര് കമ്പനികളുടെ ഉത്പന്നങ്ങളിലൂടെയാണ് ജനങ്ങളിലെത്തിക്കുക . എച്ച് പി. എയ്സര്‍, ലെനേവ, തോഷിബ തുടങ്ങിയ കമ്പനികളുമായി ഗൂഗിള്‍ ഇതിനകം തന്നെ കരാറിലെത്തിക്കഴിഞ്ഞു.
നെറ്റ്ബുക്കുകളെ അടിസ്ഥാനമാക്കിയാണ് തങ്ങളൂടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുക എന്ന് ഗൂഗിള്‍ വ്യക്തമാക്കിയുടുണ്‌ട് എങ്കിലും അവ അതിവേഗത്തില്‍ തന്നെ ഡെസ്ക് ടേപ്പ് കമ്പ്യൂട്ടറിലെത്തുമെന്ന് സംശയമില്ല. ഓപ്പറേറ്റിങ് സിസ്റ്റം വിപണിയില്‍ വിന്‍ഡോസ് പതിപ്പുകളിലൂടെ മൈക്രോസോഫ്റ്റ് നേടിയ ആധിപത്യത്തെ വെല്ലുവിളിക്കാനാണ് സ്വതന്ത്ര സോഫ്റ്റ്വെയറുമായി ഗൂഗിള് രംഗത്തു വന്നിരിക്കുന്നത്. മൈക്രോസോഫ്റ്റിടെ വരുമാനത്തിന്റെ അടീസ്ഥാനം വിന്‍ഡോസാണ്. വിന്‍ഡോസിന്റെ മേധാവിത്തം തകര്‍ കാനായി വിവിധ ഗ്നു/ലിനക്സ് നിര്‍മ്മാത്താക്കളും ആപ്പിളും മറ്റും ശ്രമിച്ചിട്ടൂം ഇന്നും ലോകത്താകമാനമുള്ള 90 ശതമാനത്തിലേറെ കമ്പ്യൂട്ടറുകളിലും വിന്‍ഡോസ് തന്നെ ഉപയോഗിക്കുന്നു .ഓപ്പറേറ്റിംഗ് സിസ്റ്റം രംഗത്ത് മൈക്രോസോഫ്റ്റുമായി ഏറ്റുമുട്ടാനൊരുങ്ങിയതുവഴി ഗൂഗിള്‍ വലിയ വെല്ലുവിളിയാണ് എറ്റെടുത്തിരിക്കുന്നത് എന്ന് കരുതപ്പെടുന്നു. ലോകത്ത് 80 മുതല്‍ 90 ശതമാനം വരെ ഉപയോക്താക്കള്‍ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉപയോഗിച്ചു വരുന്നതെന്നും ഭൂരിഭാഗം പേരും ഡാറ്റ സ്വന്തം നിയന്ത്രണത്തില്‍ തന്നെ ഉപയോഗിക്കാനാണ് താല്‍പര്യപ്പെടുന്നതെന്നും ഡയറക്ഷന്‍സ് ഓണ്‍ മൈക്രോസോഫ്റ്റ് വൈസ് പ്രസിഡന്റ് ഡോണ്‍ റിറ്റലാക് പറഞ്ഞു.ഒപ്പറേറ്റിംഗ് സിസ്റ്റം മെഖലയില്‍ മൈക്രോസോഫ്റ്റിനെതിരെ ഗ്നു/ലിനക്സ് പോലുള്ള സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ വിജയം നേടത്തതിനുള്ള പ്രധാന കാരണം ലേകമാകമാനം അംഗീകാരമുള്ള ഒരു പ്രമോട്ടറുടെ അഭാവമായിരുന്നു.ഗൂഗിളിനെ പോലെ ഒരു ബ്രാന്‍ഡ് സ്വതന്ത്ര സോഫ്റ്റ്വെയറുകളെ പുതിയ ഒരു ലോകത്തെക്ക് നയികുബോള്‍ അത് ലോകവ്യാപകമായി അംഗീകരിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ്
{youtube}http://www.youtube.com/watch?v=0QRO3gKj3qw&feature=player_embedded{/youtube}